മുംബൈ: അമേരിക്ക, കൊളംബിയ, ഘാന. ചരിത്ര പോരാട്ടത്തിൽ എതിരാളികൾ ആരെന്ന് വ്യക്തമായതോടെ ആതിഥേയരായ ഇന്ത്യയുടെ ഒരുക്കം രണ്ടാം ഘട്ടത്തിലേക്ക്. അണ്ടർ 17 ലോകകപ്പ് പോരാട്ടത്തിന് പന്തുരുളാൻ മൂന്നു മാസം മാത്രം ബാക്കിനിൽക്കെ എതിരാളിയെ പഠിച്ച് ഒരുക്കം സജീവമാക്കുകയാണ് കോച്ച് ലൂയി നോർടനും സംഘവും.
മുംബൈയിൽ നടന്ന നറുക്കെടുപ്പ് ചടങ്ങിനു പിന്നാലെ കോച്ച് േനാർടൻ മനസ്സുതുറന്നു. ‘‘ഞങ്ങൾ ജയിക്കാനായാണ് ഒരുങ്ങുന്നത്. ഫുട്ബാളിൽ അസാധ്യമായി ഒന്നുമില്ല. എതിരാളികൾ ഏറെ ശക്തരും പരിചയസമ്പത്തുള്ളവരുമാണ്. പക്ഷേ, ഞങ്ങൾ മികച്ച ഫലത്തിനായി പൊരുതും’’ -എതിരാളികൾ ആരെന്നറിഞ്ഞതിനു പിന്നാലെ കോച്ച് നയം വ്യക്തമാക്കി.ഗ്രൂപ് ‘എ’യിൽ ഒക്ടോബർ ആറിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് കൊളംബിയയെയും 12ന് ഘാനയെയും നേരിടും. ന്യൂഡൽഹിയിലാണ് മത്സരങ്ങൾ.
ലക്ഷ്യം നോക്കൗട്ട് -നോർടൻ ഗ്രൂപ് റൗണ്ട് മറികടക്കുകയാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യമെന്ന് കോച്ച് നോർടൻ പറഞ്ഞു. ഒാരോ ടീമിനെയും വിശദമായി പഠിച്ചാവും അടുത്ത ഘട്ടത്തിലെ ഒരുക്കം.‘‘ടൂർണമെൻറിൽ ഏറ്റവും മികച്ച ടീമാണ് അമേരിക്ക. കഴിഞ്ഞ 20 വർഷമായി അണ്ടർ 17 ലോകകപ്പിലെ ശക്തമായ സാന്നിധ്യം. ഒരു തവണ മാത്രമേ അവർ ലോകകപ്പ് യോഗ്യത നേടാതിരുന്നിട്ടുള്ളൂ. അമേരിക്കക്കെതിരായ മത്സരം നിർണായകമാണ്.’’
‘‘മൂന്ന് ടീമും വ്യത്യസ്ത ഫുട്ബാൾ കളിക്കുന്നവരാണ്. െതക്കൻ അമേരിക്കൻ പ്രതിനിധിയായ കൊളംബിയ ബ്രസീലും അർജൻറീനയുമായി മത്സരിച്ചാണ് വരുന്നത്. ആഫ്രിക്ക ടീമായ ഘാനയാവെട്ട പരമ്പരാഗതമായി പവർഫുട്ബാൾ ശീലമുള്ളവരാണ്. പക്ഷേ, എതിരാളി ആരെന്നത് ഞങ്ങളുടെ കുട്ടികളെ ഭയപ്പെടുത്തുന്നില്ല. ജയിക്കാനായാണ് ഒരുക്കം’’ -നോർടെൻറ വാക്കുകളിൽ ആത്മവിശ്വാസം.
ഇന്ത്യയുടെ ഭാവിയാണ് ഇൗ ലോകകപ്പ് ഇന്ത്യൻ ഫുട്ബാളിെൻറ ഭാവിയാണ് ഇൗ ലോകകപ്പ്. ടൂർണമെേൻറാടെ ഫുട്ബാളിെൻറ മുഖം മാറും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും സർക്കാറിനും വലിയ താൽപര്യമുണ്ട്. ഇന്ത്യക്കും മികച്ച ഫുട്ബാൾ കളിക്കാനാവും എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാനുള്ള അവസരമാണിത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏതു ടീമിനെയും എതിരിടാൻ ഇന്ത്യക്കാവും.
എതിരാളിയെ പഠിച്ച് ഒരുങ്ങും ‘‘മുന്നിലുള്ളത് 90 ദിവസം മാത്രമാണ്. എതിരാളിയുടെ കളി വിശകലനം ചെയ്താവും ഒരുക്കം. ഫ്രീകിക്ക്, കളിയുടെ ശൈലി, തന്ത്രങ്ങൾ തുടങ്ങി എല്ലാ വശങ്ങളും വീഡിയോയിലൂടെ വിശകലനം ചെയ്യും. അവ പരിശീലനത്തിലേക്ക് മാറ്റുകയാണ് രണ്ടാം ഘട്ടം. മൂന്നു മാസം അതിനുള്ളതാണ്. അമേരിക്കക്കെതിരായ ആദ്യ മത്സരം നിർണായകമാണ്. വിജയത്തോടെ തുടങ്ങാനാണ് ആഗ്രഹം. അതിനു മുമ്പായി മെക്സികോയിൽ ചിലി, കൊളംബിയ തുടങ്ങിയ ടീമുകൾക്കെതിരെ പരിശീലനമത്സരം കളിക്കും.
മികച്ച ടീം ‘‘ഇൗ ടീം മികച്ചതാണ്. അവർ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഒാരോ മത്സരം കഴിയുേമ്പാഴും അവരിലെ വിശ്വാസം വർധിക്കുന്നു. ടീമിെൻറ പന്ത്രണ്ടാമൻ കാണികളാണ്. ഗാലറിയിലെ അവരുടെ പിന്തുണ ഏതു ടീമിനെയും നേരിടാനും ജയിക്കാനുമുള്ള ഉൗർജം കളിക്കാർക്ക് നൽകും.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.