ന്യൂഡൽഹി: കേരളത്തിന്റെ അഭിമാനമായ ലോങ്ജംപ് താരം എം. ശ്രീശങ്കറിന് മികച്ച കായികതാരത്തിനുള്ള അർജുന അവാർഡ്. പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് (സമഗ്രസംഭാവന) കബഡി കോച്ച് ഭാസ്കരനും അർഹനായി. ബാഡ്മിന്റണിലെ മിന്നും താരജോടിയായ സാത്വിക് സായ് രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പരമോന്നത ബഹുമതിയായ ഖേൽരത്ന പുരസ്കാരം സ്വന്തമാക്കി. ക്രിക്കറ്റർ മുഹമ്മദ് ഷമിയുൾപ്പെടെ 26 പേർക്കാണ് അർജുന അവാർഡ് സമ്മാനിക്കുന്നത്.
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ പാലക്കാട് സ്വദേശിയാണ്. മുൻ ഇന്ത്യൻ താരങ്ങളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്. ശ്രീപാർവതിയാണ് സഹോദരി.
വർഷങ്ങളായി ഇന്ത്യൻ കബഡി ടീമുകളെ പരിശീലിപ്പിക്കുന്ന ഇടച്ചേരി ഭാസ്കരൻ കണ്ണൂർകരിവള്ളൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.