ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സിലാണ് ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ ആണ് സ്വർണം നേടിയത്. എട്ട് മിനിറ്റ് 19 സെക്കണ്ട് 50 മില്ലിസെക്കണ്ടിൽ ഫിനിഷ് ചെയ്താണ് അവിനാശ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യക്ക് 13 ആയി.
മഹാരാഷ്ട്ര സ്വദേശിയാണ് അവിനാശ്. ഏഷ്യൻ ഗെയിംസിലെ റെക്കോഡ് നേട്ടമാണിത്.വനിതാ ബോക്‌സിങില്‍ ഇന്ത്യയുടെ നിഖാത് സരിന്‍ വെങ്കലം നേടിയിരുന്നു. സെമി പോരാട്ടത്തില്‍ നിഖാത് 2-3നു തായ്‌ലന്‍ഡ് താരം ചുതാമത് രക്‌സാതിനോടു പരാജയപ്പെട്ടു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ 45 മെഡലുകളാണ് നേടിയത്. 13 സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഇന്ത്യ സ്വന്തമാക്കി. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.