അന്നു റാണിക്ക് സ്വർണം; ജാവലിനിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം

ഹാങ്ചൗ: ഷൂട്ടിങ് റേഞ്ചിനു പിന്നാലെ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലും മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ജാവലിൻ ത്രോയിൽ അന്നു റാണി ഇന്ത്യക്ക് ഗെയിംസിലെ 15ാം സ്വർണം സമ്മാനിച്ചു. ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത് ഇതാദ്യം.

നാലാം ശ്രമത്തിൽ സീസണിലെ മികച്ച ദൂരമായ 62.92 മീറ്റർ എറിഞ്ഞാണ് ഉത്തർപ്രദേശ് മീററ്റ് സ്വദേശിനിയായ അന്നു സ്വർണം നേടിയത്. ചൊവ്വാഴ്ച ഗെയിംസിൽ ഇന്ത്യ നേടുന്ന രണ്ടാം സ്വർണം കൂടിയാണിത്. നേരത്തേ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടിയിരുന്നു.

പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. നിലവില്‍ 15 സ്വര്‍ണവും 26 വെള്ളിയും 28 വെങ്കലുമായി 69 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.

Tags:    
News Summary - Asian Games 2023: India's Annu Rani Clinches Gold Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.