മഴ കളിച്ചു! ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം; തുണയായത് ഉയർന്ന റാങ്കിങ്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. അഫ്ഗാനിസ്താനെതിരായ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ ഉയർന്ന റാങ്കിങ്ങിലുള്ള ഇന്ത്യക്ക് സ്വർണം സമ്മാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 18.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്ത് നിൽക്കെയാണ് മഴ എത്തിയത്.

മഴ നീണ്ടതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അഫ്ഗാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. നായകൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലദേശ് പാകിസ്താനെ കീഴടക്കി. പാകിസ്താനെ ആറു വിക്കറ്റിനാണ് ബംഗ്ലദേശ് വീഴ്ത്തിയത്. മഴ മൂലം വൈകിയാണ് മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടം തുടങ്ങിയത്.

ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തകർത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. സെമിഫൈനലിൽ ഒമ്പതു വിക്കറ്റിന് 96 റൺസ് മാത്രമെടുത്ത ബംഗ്ലാദേശിനെതിരെ 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. പാകിസ്താനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്താൻ ഫൈനലിലെത്തിയത്.

Tags:    
News Summary - Asian Games 2023: Match abandoned, India win gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.