ബാഡ്മിന്‍റണിൽ ചരിത്രം; ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന് സ്വർണം; ഫൈനലിൽ വീഴ്ത്തിയത് കൊറിയയെ

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ ഡബ്ൾസിൽ ഇന്ത്യക്ക് ചരിത്ര വിജയം. സാത്വിക് സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സ്വർണം നേടി. ഫൈനലിൽ കൊറിയയുടെ ചോയ് സോൽ ഗയ്-കിം വോൻ ഹോ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ തോൽപിച്ചത്. സ്കോർ: 2-0.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്‍റണിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്. നേരത്തെ, സിംഗ്ൾസിൽ പ്രണോയ് വെങ്കലം നേടിയിരുന്നു. സെമിയിൽ മലേഷ്യയുടെ ആരോൺ ചിയ-സോഹ് വൂയി യിക് സഖ്യത്തെ മുക്കാൽ മണിക്കൂർ മാത്രമെടുത്ത മാസ്റ്റർ ക്ലാസ് പ്രകടനവുമായി നിശ്ശൂന്യരാക്കിയാണ് ലോക മൂന്നാം നമ്പർ ജോടി കലാശപ്പോരിലേക്ക് യോഗ്യത നേടിയത്.

പേരുകേട്ട താരനിര ഏറെ പിറന്ന മണ്ണായിട്ടും ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇതുവരെയും സ്വർണം ചൂടിയില്ലെന്ന നാണക്കേടാണ് സാത്വിക്- ചിരാഗ് സഖ്യം തിരുത്തിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയി.

Tags:    
News Summary - Asian Games 2023: Satwiksairaj Rankireddy-Chirag Shetty Win Badminton Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.