ബാഡ്​മിന്‍റനിൽ മികച്ച നേട്ടം; പിന്നാലെ പ്രണോയ്ക്ക് പ്രണയ സാഫല്യവും

തിരുവനന്തപുരം: മലയാളിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകൾ ശ്വേതയാണ് വധു​. തിരുവനന്തപുരം ആക്കുളത്ത് സുനിൽ കുമാർ-ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബംഗളൂരുവിലെ സ്ഥാപനത്തിൽ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീർഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ​ വിവാഹത്തിലെത്തിയത്​.


ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ്​രജിസ്​ട്രാർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പ​ങ്കെടുത്തത്​. ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് അരീനയിൽ വൈകീട്ട്​ അഞ്ചു മുതൽ വിവാഹസൽക്കാരം നടക്കും. ബാഡ്മിന്റൺ ടൂർ സീരീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തിയത്​.


കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക റാങ്കിങ്ങിൽ രണ്ടു പടവുകയറി പ്രണോയ്​ 16ാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയിലെ പ്രണോയ്‌യുടെ ഏറ്റവും മികച്ച റാങ്കാണിത്. ബാഡ്​മിന്‍റനിൽ മികച്ച നേട്ടം ​കൈവരിച്ച ശേഷം മാത്രമാകും വിവാഹമെന്ന നിലപാടിലായിരുന്നു ​പ്രണോയ്​. അതു​ സാധിച്ചതിലെ സന്തോഷത്തിലാണ്​ അദ്ദേഹം വിവാഹിതനായത്​.



Tags:    
News Summary - HS Prannoy gets married Swetha Gomes, badminton player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.