ബി.സി.സി.ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലിക്ക്​ കോവിഡ്

ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലിക്ക്​ കോവിഡ്​. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ക്യാപ്​റ്റനെ കൊൽക്കത്തയിലെ വുഡ്​ലാൻഡ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വർഷം മൂന്നാംതവണയാണ്​ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. നെഞ്ചുവേദനയെ തുടർന്നായിരുന്നു ഇത്​. ജനുവരിയിൽ പതിവ്​ വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്ന്​ വ്യക്തമായതോടെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയമാക്കുകയും ചെയ്തിരുന്നു.

20 ദിവസത്തിന്​ ശേഷം വീണ്ടും ഇദ്ദേഹത്തിന്​ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന്​ ജനുവരി 28ന്​ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയമാക്കി. തുടർന്ന്​ ധമിനികളിൽ സ്​റ്റെന്‍റ്​ ഘടിപ്പിച്ചിരുന്നു. പിന്നീട്​ മാർച്ചിൽ അദ്ദേഹം ഔദ്യോഗിക ജോലികളിലേക്ക്​ തിരി​ച്ചെത്തി. കോവിഡ്​ പ്രതിരോധ വാക്സിന്‍റെ രണ്ടുഡോസുകളും അ​ദ്ദേഹം സ്വീകരിച്ചിരുന്നു.

Tags:    
News Summary - BCCI president Sourav Ganguly tests positive for coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.