തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ബുധനാഴ്ച ആരംഭിച്ച അന്തർ കലാലയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിെൻറ ഏകപക്ഷീയ കുതിപ്പ്. 13 ഇനങ്ങളിൽ പത്തിലും ക്രൈസ്റ്റിന് തന്നെയാണ് സ്വർണം. രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 61 പോയേൻറാടെയാണ് കിരീടത്തിന് എതിരാളികളില്ലെന്ന് ആദ്യദിനത്തിൽതന്നെ അടിവരയിട്ടിരിക്കുന്നത്. ഒരു സ്വർണവും നാല് വെള്ളിയും നേടി തൃശൂർ സെൻറ് തോമസ് കോളജ് (17) ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിെൻറ സമ്പാദ്യം ഒാരോ സ്വർണവും വെള്ളിയും വെങ്കലവും അടക്കം ഒമ്പത് പോയൻറാണ്.
5000 മീറ്റർ ഓട്ട മത്സരങ്ങളോടെയായിരുന്നു മീറ്റിന് തുടക്കം. രണ്ടിലും സ്വർണം ക്രൈസ്റ്റിലെ താരങ്ങൾ നേടി. മീറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് പ്രിൻസിപ്പൽ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ ജേതാവ് ടി.പി. ഔസേപ്പിനെ ആദരിച്ചു. സിൻഡിക്കേറ്റ് അംഗം ടോം കെ. തോമസ്, കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.ആർ. ദിനു, അസി. ഡയറക്ടർ ഡോ. കെ. ബിനോയ്, കായികാധ്യാപക സംഘടന സെക്രട്ടറി പി.എം. ഷിനു, ഡോ. റോയ് വി. ജോൺ തുടങ്ങിയവർ സംസാരിച്ചു. മീറ്റ് വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.