തേഞ്ഞിപ്പലം: പ്ലസ് ടു പഠനകാലത്ത് ദേശീയ, സംസ്ഥാന മത്സരങ്ങളിൽ മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി ഹോക്കി സ്റ്റിക്കേന്തിയ ബിബിൻ കുമാർ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിന് വേണ്ടി 400 മീറ്ററിൽ മത്സരിക്കാനിറങ്ങിയപ്പോൾ ഫിനിഷ് ചെയ്തത് ഒന്നാമനായി. 49.08 സെക്കൻഡാണ് സമയം.
മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശിയായ ബിബിൻ, ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പയിലാണ് 10ാം ക്ലാസ് വരെ പഠിച്ചത്. ബിരുദ പഠന കാലത്ത് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക്കിന് വേണ്ടി എം.ജി സർവകലാശാല മീറ്റിൽ 1500 മീറ്ററിൽ സ്വർണം നേടി.
കണ്ണൂർ സർവകലാശാലയിൽനിന്ന് ബി.പി.എഡും പൂർത്തിയാക്കി. എം.ഇ.എസ് കല്ലടിയിൽ എം.എ ഹിസ്റ്ററി ആദ്യ വർഷ വിദ്യാർഥിയാണിപ്പോൾ.
വനിത 400 മീറ്ററിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ ആർ. ആരതി ഒന്നാം സ്ഥാനത്തെത്തി. ഒന്നാം വർഷ ബി.കോം വിദ്യാർഥിനിയായ ആരതി കളമശ്ശേരി സ്വദേശിനിയാണ്. 2019 -20ൽ ദേശീയ സ്കൂൾ മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.