കാഠ്മണ്ഡു: സെൻട്രൽ ഏഷ്യൻ ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ്. ഹെൽപ്പ് നേപ്പാൾ ക്ലബിനെ ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ഉക്രപാണ്ഡ്യൻ നയിച്ച ഹീറോസ് തോൽപ്പിച്ചത്.
സ്കോർ: 25-21, 24-26, 25-14, 25-17. പ്രാഥമിക റൗണ്ടിൽ ഇതേ ടീമിനോട് കാലിക്കറ്റ് ഹീറോസ് തോറ്റിരുന്നു. ഷമിം, ഷിക്കർ സിങ്, എറിൻ വർഗീസ്, സേതു, ഉക്രപാണ്ഡ്യൻ എന്നിവർ ഹീറോസ് നിരയിൽ തിളങ്ങി.
മോസ്റ്റ് വാല്യുബൾ പ്ലെയർ, മികച്ച അറ്റാക്കർ പുരസ്കാരങ്ങൾ എറിൻ വർഗീസ് സ്വന്തമാക്കി. ഷിക്കർ സിങ്ങാണ് മികച്ച ബ്ലോക്കർ. ഇ.കെ കിഷോർ കുമാർ മുഖ്യപരിശീലകനായ ടീമിന്റെ സഹ പരിശീലകൻ അഹമ്മദ് ഫായിസാണ്. മുഹസിൻ മുഹമ്മദാണ് മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.