ലണ്ടൻ: ബ്രസീലിയൻ വിംഗർ സാവിഞ്ഞോയെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഫ്രഞ്ച് ക്ലബ് ട്രോയസിന്റെ താരമായിരുന്ന സാവീഞ്ഞോ കഴിഞ്ഞ സീസണിൽ വായ്പയിൽ ജിറോണക്ക് വേണ്ടി കളിക്കുകയായിരുന്നു. ജിറോണയെ ലാലിഗയിൽ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. സീസണിൽ 11 ഗോൾ നേടുകയും 10 അസിസ്റ്റുകൾ നൽകുകയും ചെയ്ത 20കാരനെ 40 ദശലക്ഷം യൂറോ മുടക്കിയാണ് സിറ്റി സ്വന്തമാക്കിയത്.
ലോകത്തെ മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്നും എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായ പെപ് ഗാർഡിയോളക്ക് കീഴിൽ കളിക്കാൻ അവസരം ലഭിക്കുന്നതിൽ ആവേശഭരിതനാണെന്നും സാവിഞ്ഞോ പ്രതികരിച്ചു.
2022ൽ ട്രോയസിൽ ചേരുന്നതിന് മുമ്പ് ബ്രസീൽ ക്ലബ് അത്‍ലറ്റികോ മിനെയ്റോയിലായിരുന്നു സാവിയോ എന്ന് വിളിപ്പേരുള്ള സാവിഞ്ഞോ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബ്രസീലിനായി അരങ്ങേറിയ സാവിഞ്ഞോ കഴിഞ്ഞ കോപ അമേരിക്കയിൽ പരാഗ്വെക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ആദ്യ ഗോളും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.