ഷാർജ: സ്വന്തം ടീം ഫൈനലിലെത്തിയെങ്കിലും െഎ.പി.എല്ലിൽ നാണക്കേടിെൻറ റെക്കോഡ് തീർത്ത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. 13 തവണ പൂജ്യത്തിന് പുറത്തായെന്ന റൊക്കോഡിനൊപ്പമാണ് ഹിറ്റ്മാൻ എത്തിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഒൗട്ടാവുകയായിരുന്നു. ഇന്ത്യൻ താരം അശ്വിനാണ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം പാർഥിവ് പേട്ടൽ, ചെന്നൈ സൂപ്പർ കിങ്സിെൻറ ഹർഭജൻ സിങ് എന്നിവരാണ് 13 തവണ ഡക്കായ മറ്റു താരങ്ങൾ. ഇൗ സീസണിൽ പരിക്കിനെ തുടർന്ന് രോഹിത് ഏതാനും മത്സരങ്ങളിൽ കളിച്ചിരുന്നില്ല. കൂടാതെ, ആസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടീമിലും ഉൾപ്പെട്ടിരുന്നില്ല. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രോഹിതിനെ ടീമിലുൾപ്പെടുത്താത്തതിന് പിന്നിൽ നായകൻ വിരാട് കോഹ്ലിയാണെന്നായിരുന്നു ആരോപണം. എന്നാൽ, ഇത് തെറ്റാണെന്ന് കാണിച്ച് ബി.സി.സി.െഎ അധ്യക്ഷൻ സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തി. രോഹിത് ഫിറ്റ്നസ് തെളിയിച്ചാൽ ടീമിലേക്ക് പരിഗണിക്കുമെന്ന് ഗാംഗുലി അറിയിച്ചിരുന്നു.
പരിക്ക് ഭേദമായതിനെ തുടർന്ന് രോഹിത് ഹൈദരാബാദിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ, നാല് റൺസ് മാത്രമായിരുന്നു നായകെൻറ സമ്പാദ്യം. ടീം തോൽക്കുകയും ചെയ്തു.
െഎ.പി.എല്ലിെൻറ ഇൗ സീസണിൽ കാര്യമായ ഫോമിലേക്ക് ഉയരാൻ രോഹിത്തിന് സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽനിന്ന് ആകെ 264 റൺസാണ് സമ്പാദ്യം. രണ്ട് തവണ മാത്രമാണ് 50 കടന്നത്. 126.31 ആണ് സ്ട്രേക്ക് റേറ്റ്.
ഇതുകൂടാതെ മുൻ സീസണുകളിലെ േപ്ലഒാഫ് മത്സരങ്ങളിലും രോഹിത്തിേൻറത് മോശം പ്രകടനമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 19 മത്സരങ്ങളിൽനിന്നായി ഇതുവരെയുള്ള സമ്പാദ്യം 229 റൺസാണ്. ആവറേജ് 12.72 മാത്രം. സ്ട്രേക്ക് റേറ്റിെൻറ കാര്യത്തിലും പിന്നിലാണ് ^101.32. മൂന്ന് തവണ ഡക്കാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.