ന്യൂസിലാൻഡിനെതിരെ രണ്ടാം മത്സരത്തിലും ജയം; ആസ്ട്രേലിയക്ക് പരമ്പര

ഓക്‍ലൻഡ്: ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കി ആസ്ട്രേലിയ. ഒരു മത്സരം ശേഷിക്കെയാണ് പരമ്പര നേട്ടം. ഓക്‍ലൻഡിൽ നടന്ന രണ്ടാം മത്സരത്തിൽ 72 റൺസിനായിരുന്നു ഓസീസിന്റെ ജയം. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 216 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ മറികടന്നിരുന്നു.

ടോസ് നേടിയ ന്യൂസിലാൻഡ് ആസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ട്രാവിസ് ഹെഡും സ്റ്റീവൻ സ്മിത്തും ചേർന്ന ഓപണിങ് സഖ്യം 2.1 ഓവറിൽ 32 റൺസ് അടിച്ചെടുത്താണ് വഴിപിരിഞ്ഞത്. ഏഴ് പന്തിൽ 11 റൺസെടുത്ത സ്മിത്തിനെ ഫെർഗൂസൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ് ഒരു വശത്ത് അടിച്ചുകളിച്ചപ്പോൾ തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിയാതിരുന്നതോടെ സന്ദർശകർ 19.5 ഓവറിൽ 174 റൺസിന് പുറത്താവുകയായിരുന്നു.

22 പന്തിൽ 45 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. അർധസെഞ്ച്വറിയിലേക്ക് അതിവേഗം നീങ്ങിയ താരത്തെ ബെൻ സിയേഴ്സ് ബൗൾഡാക്കുകയായിരുന്നു. മിച്ചൽ മാർഷ് (26), ​െഗ്ലൻ മാക്സ്വെൽ (6), ജോഷ് ഇംഗ്ലിസ് (5), ടിം ഡേവിഡ് (17), മാത്യു വേഡ് (1), പാറ്റ് കമ്മിൻസ് (28), നഥാൻ എല്ലിസ് (പുറത്താവാതെ 11), ആദം സാംബ (1), ജോഷ് ഹേസൽവുഡ് (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. ന്യൂസിലാൻഡിനായി ലോക്കി ഫെർഗൂസൻ നാല് വിക്കറ്റ് നേടിയപ്പോൾ ആദം മിൽനെ, ബെൻ സിയേഴ്സ്, മിച്ചൽ സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 17 ഓവറിൽ 102 റൺസിന് പുറത്താവുകയായിരുന്നു. 35 പന്തിൽ 42 റൺസെടുത്ത ​െഗ്ലൻ ഫിലിപ്സിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഫിലിപ്സിന് പുറമെ ജോഷ് ക്ലാർക്സൺ (10), ട്രെന്റ് ബോൾട്ട് (16) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഓസീസിനായി ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നഥാൻ എല്ലിസ് രണ്ടും പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവർ ഓരോന്നും വിക്കറ്റ് നേടി. 

Tags:    
News Summary - 2nd win over New Zealand; Series for Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.