ഹൈദരാബാദ്: ആശങ്കയുടെ കാർമേഘം മൂടിനിന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി എ.ബി ഡിവില്ലിയേഴ്സ് ഒരിക്കൽ കൂടി പെയ്തിറങ്ങി. 42 പന്തിൽ നിന്നും 75 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ ചുമലിലേറി അഞ്ചിന് 171 റൺസ് എന്ന നിലയിലാണ് ബാംഗ്ലൂർ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഐ.പി.എല്ലിലെ തന്‍റെ 40ാം അർധ സെഞ്ച്വറി കുറിച്ച എ.ബി.ഡി 5000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്‍റെ സ്കോർ 30ൽ നിൽക്കേ അടുത്തടുത്ത പന്തുകളിൽ നായകൻ വിരാട് കോഹ്ലിയും (12), ദേവ്ദത്ത് പടിക്കലും (17) കുറ്റിതെറിച്ച് മടങ്ങിയതോടെ ബാറ്റിങ് നിര സമ്മർദ്ദത്തിലായിരുന്നു. തുടർന്നെത്തിയ െഗ്ലൻ മാക്സ്വെൽ (20 പന്തിൽ 25) മികച്ച തുടക്കം മുതലെടുക്കാനാവാതെ പുറത്തായി. 22പന്തിൽ നിന്നും 31 റൺസെടുത്ത രജത് പട്ടീഥാറിനെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്സ് പതിയെ ബാംഗ്ലൂരിനെ എടുത്തുയർത്തുകയായിരുന്നു. മാർകസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്സറുകളക്കം അടിച്ചു കൂട്ടിയ 23 റൺസാണ് ബാംഗ്ലൂർ സ്േകാർ 170 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.