ജോഹനാസ്ബർഗ്: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സ്. ട്വന്‍റി 20 ലീഗ് മത്സരങ്ങളിൽ നിന്നും അദ്ദേഹം പടിയിറങ്ങും. ഇതോടെ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സിന്റെ കുപ്പായത്തിലും ഇനി ഡിവില്ലിയേഴ്സിനെ കാണാനാവില്ല. 2018ൽ ട്വന്‍റി 20യിൽ നിന്നും വിരമിച്ചതിന് ശേഷവും റോയൽ ചലഞ്ചേഴ്സിനായി ഡിവില്ലിയേഴ്സ് കളിച്ചിരുന്നു.
ഇതൊരു അവിശ്വസനീയമായ യാത്രയാണ്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ് ട്വിറ്ററിൽ കുറിച്ചു. പൂർണമായും ആസ്വാദനത്തോടെയും ആവേശത്തോടെയുമാണ് ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നത്. എന്നാൽ, 37ാം വയസിൽ ആ ജ്വല അത്ര തിളക്കമുള്ളതായി കത്തുന്നില്ലെന്ന് ഡിവില്ലിയേഴ്സ് ട്വിറ്ററിൽ കുറിച്ചു.
114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ട്വന്‍റി 20 മത്സരങ്ങളും ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുണ്ട്. 2021 ഐ.പി.എൽ സീസണിലും ഡിവില്ലിയേഴ്സ് റോയൽ ചലഞ്ചേഴ്സിനായി കളിച്ചിരുന്നു. 15 മത്സരങ്ങളിൽ നിന്നായി 313 റൺസും ഡിവില്ലിയേഴ്സ് സ്കോർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.