അബൂദബി ക്രിക്കറ്റ് സ്‌റ്റേഡിയം മുഖ്യ ക്യൂറേറ്റര്‍ മരിച്ച നിലയില്‍

അബൂദബി: അബൂദബി ക്രക്കിറ്റ് സ്‌റ്റേഡിയത്തി​െൻറ ഇന്ത്യക്കാരനായ മുഖ്യ ക്യുറേറ്റര്‍ മോഹന്‍ സിങി(44)നെ മരിച്ചനിലയിൽ കണ്ടെത്തി. 20ട്വൻറി ലോകകപ്പ് അഫ്​ഗാനിസ്​താന്‍-ന്യൂസിലാൻറ്​ മല്‍സരം തുടങ്ങുന്നതിന്​ മണിക്കൂറുകള്‍ക്ക് മുമ്പാണ്​​ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്​. മല്‍സരത്തിനു വേണ്ടി പിച്ച് ഒരുക്കാന്‍ അവസാന സമയംവരെ മോഹന്‍ സിങ്ങ് സജീവമായി ഒപ്പമുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും യു.എ.ഇ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു.

ഉത്തർപ്രദേശിലെ ഗര്‍വാള്‍ സ്വദേശിയായ മോഹന്‍സിങ് വർഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡി​െൻറ ക്യൂറേറ്റർ ടീമിൽ പ്രവർത്തിച്ചിരുന്നു. 2004 സെപ്​റ്റംബറിൽ യു.എ.ഇയിലെത്തിയ ഇദ്ദേഹം വർഷങ്ങളായി അബൂദബി സ്​റ്റേഡിയത്തി​െൻറ ക്യൂറേറ്ററാണ്​. പഞ്ചാബിലെ മൊഹാലി സ്​റ്റേഡിയത്തിലാണ്​ പരിശീലനം പൂർത്തിയാക്കിയത്​. മോഹന്‍സിങ്ങി​െൻറ അപ്രതീക്ഷിത വേര്‍പാടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡ്​ ചീഫ് ക്യൂറേറ്ററായിരുന്ന ദല്‍ജിത് സിങ് അനുശോചിച്ചു.

Tags:    
News Summary - Abu Dhabi Cricket Stadium chief curator found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.