തിരുവനന്തപുരം: ലോകകപ്പ് സന്നാഹ മത്സരത്തിനായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ടീം താമസിക്കുന്ന സ്വകാര്യ ഹോട്ടലിൽ താരങ്ങളെ ഇളനീർ നൽകിയും കസവ് ഷാളണിയിച്ചും സ്വീകരിച്ചു.
29ന് ഗ്രീൻഫീൽഡ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയുമായാണ് അഫ്ഗാനിസ്താന്റെ ആദ്യ സന്നാഹ മത്സരം. രാത്രി 8.30നാണ് മത്സരം ആരംഭിക്കുക. ഒക്ടോബർ മൂന്നിന് ഗുവാഹത്തി സ്റ്റേഡിയത്തിൽ ശ്രീലങ്കയുമായാണ് രണ്ടാം സന്നാഹ മത്സരം.
ഒക്ടോബർ ഏഴിന് ഹിമാചലിലെ ധർമശാല സ്റ്റേഡിയത്തിൽ ബംഗ്ലാദേശുമായാണ് ലോകകപ്പിൽ അഫ്ഗാനിസ്താന്റെ ആദ്യ മത്സരം. ഒക്ടോബർ 11ന് ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യയുമായാണ് രണ്ടാം മത്സരം.
ലോകകപ്പിനുള്ള അഫ്ഗാൻ ടീം: ഹഷ്മതുല്ല ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്റാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുല്ല സദ്റാൻ, മുഹമ്മദ് നബി, ഇക്റാം അലിഖിൽ, അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ, മുജീബുർറഹ്മാൻ, നൂർ അഹ്മദ്, ഫസൽ ഹഖ് ഫാറൂഖി, അബ്ദുൽ റഹ്മാൻ, നവീനുൽ ഹഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.