ഷാർജ: ആദ്യം ബാറ്റുകൊണ്ട് അടിച്ചുപറത്തി, പിന്നീട് പന്തുകൊണ്ട് എറിഞ്ഞൊതുക്കി. ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ പൂണ്ടുവിളയാടിയപ്പോൾ സ്കോട്ലൻഡ് ചെറുത്തുനിൽപ്പൊന്നുമില്ലാതെ കീഴടങ്ങി. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്ത അഫ്ഗാനിസ്താനെതിരെ സ്കോട്ടുകൾ വെറും 60 റൺസിന് പുറത്താകുകയായിരുന്നു.
അഞ്ചുവിക്കറ്റുമായി മുജീബ് റഹ്മാനും നാലുവിക്കറ്റുമായി റാഷിദ് ഖാനും നടത്തിയ സ്പിൻ എക്സ്പോക്ക് മുന്നിൽ സ്കോട്ലാൻഡിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 28 റൺസുമായി കുതിക്കുകയായിരുന്ന സ്കോട്ലൻഡിനെ ഒരോവറിൽ 3 വിക്കറ്റുകളുമായി മുജീബ് കടപുഴക്കുകയായിരുന്നു. മൂന്നു ബാറ്റ്സ്മാൻമാർ മാത്രം രണ്ടക്കം കടന്ന സ്കോട്ലാൻഡ് നിരയിൽ അഞ്ചുപേർ പൂജ്യത്തിന് പുറത്തായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ ഓപണർമാരായ ഹസ്റത്തുല്ല സാസായ്, മുഹമ്മദ് ഷഹ്സാദ് എന്നിവരുടെ ചിറകേറി കുതിക്കുകയായിരുന്നു. സ്കോട്ലൻഡ് ബൗളിങ്ങിനെ നിർദയം പിച്ചിച്ചീന്തിയ നജീബുല്ല സദ്റാൻ അർധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ സാസായ് 44ഉം, റഹ്മാനുല്ല ഗുർബസ് 46ഉം റൺസെടുത്തു. അഞ്ചാമനായി എത്തിയ നബി നാലു പന്തിൽ 11 റൺസെടുത്തു. ഗുർബസ് നാല് സിക്സറുകളുമായി സ്കോട്ലൻഡ് ബൗളിങ്ങിെൻറ നെഞ്ചുപിളർത്തിയപ്പോൾ സദ്റാൻ അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.