അഫ്ഗാനെ ചുരുട്ടിക്കെട്ടി ദക്ഷിണാഫ്രിക്ക; പ്രോട്ടീസിന് 57 റൺസ് വിജയലക്ഷ്യം

ടറൂബ: ലോകകപ്പിന്റെ ആദ്യ സെമിയിൽ അഫ്ഗാൻ ബാറ്റിങ്നിരയെ തകർത്തുവിട്ട് ദക്ഷിണാഫ്രിക്ക. 56 റൺസിന് പ്രോട്ടീസ് അഫ്ഗാനെ ഓൾ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം നേടിയ മാർക്കോ ജാൻസെനും തബ്രായിസ് ഷംസിയുമാണ് അഫ്ഗാൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. റബാദയും ആൻറിച്ച് നോർട്ട്ജെയും രണ്ട് വിക്കറ്റ് വീതവും നേടി.

അഫ്ഗാൻ നിരയിൽ 10 റൺസെടുത്ത അസ്മത്തുള്ള ഒമറാസിയാണ് ടോപ് സ്കോറർ. 13 റൺസ് അഫ്ഗാന് എക്സ്ട്രാസായും ലഭിച്ചു. സ്കോർബോർഡിൽ നാല് റൺസ് എത്തുമ്പോഴേക്കും അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ടീമിന്റെ കൂട്ടതകർച്ചയാണ് കണ്ടത്. 11.5 ഓവറിൽ 56 റൺസിന് അഫ്ഗാൻ ഓൾ ഔട്ടായി. 

ഇന്ന് നടക്കുന്ന മത്സരത്തിൽ ആ​ര് ജ​യി​ച്ചാ​ലും  ഐ.​സി.​സി ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ പു​തു​മു​ഖ​ങ്ങ​ളാ​വും അ​വ​ർ. ര​ണ്ടു​ത​വ​ണ സെ​മി​യി​ലെ​ത്തി​യ പ്രോ​ട്ടീ​സി​ന് ഒ​രു പ്രാ​വ​ശ്യം പോ​ലും ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ അ​ഞ്ച് വ​ട്ടം സെ​മി​യി​ലെ​ത്തി​യി​ട്ടും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. അ​ഫ്ഗാ​നാ​വാ​ട്ടെ ഒ​രു ഐ.​സി.​സി ടൂ​ർ​ണ​മെ​ന്റി​ന്റെ അ​വ​സാ​ന നാ​ലി​ലെ​ത്തു​ന്ന​തു​പോ​ലും ആ​ദ്യ​മാ​യാ​ണ്.

Tags:    
News Summary - Afghanistan vs South Africa, 1st Semi-Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.