ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലിന് മുമ്പ് ക്രിക്കറ്റ് ആസ്ട്രേലിയ തിരഞ്ഞെടുത്ത ലോകകപ്പ് ഇലവനിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ. ക്യാപ്റ്റൻ രോഹിത് ശർമ, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലുള്ള ഇന്ത്യക്കാർ. സെമിയിലെത്തിയ കറുത്ത കുതിരകളായ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് ലോകകപ്പ് ഇലവന്റെ ക്യാപ്റ്റനായി ക്രിക്കറ്റ് ആസ്ട്രേലിയ തിരഞ്ഞെടുത്തത്. രോഹിത് ശർമയുടെ സഹ ഓപണർ ആസ്ട്രേലിയയുടെ വെടിക്കെട്ട് വീരൻ ട്രാവിസ് ഹെഡാണ്. ഇംഗ്ലണ്ട്, പാകിസ്താന്, ന്യൂസിലന്‍ഡ്, ശ്രീലങ്ക താരങ്ങൾ ടീമിലില്ല.
അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സ് ഓസീസ് ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്, ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ എന്നിവരും ബാറ്റിങ് നിരയിലുണ്ട്. റാഷിദ് ഖാന് സ്പെഷലിസ്റ്റ് സ്പിന്നറാണ്. ബംഗ്ലാദേശിന്റെ റിഷാദ് ഹൊസൈന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യ, അഫ്ഗാന് പേസര്‍ ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് ക്രിക്കറ്റ് ആസ്ട്രേലിയ തിരഞ്ഞെടുത്ത ടീമിലുള്ളത്.
ലോകകപ്പ് ഇലവന്: രോഹിത് ശർമ, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ആരോൺ ജോൺസ്, മാർക്കസ് സ്റ്റോയിനിസ്, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ (ക്യാപ്റ്റൻ), റിഷാദ് ഹൊസൈൻ, ആൻറിച്ച് നോർക്യ, ജസ്പ്രീത് ബുംറ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.