ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിൽ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒരു ലോകകപ്പ് അത്ര എളുപ്പത്തിൽ സംഭവിക്കുന്നതല്ലെന്നും അതിനായി 13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
‘ഒരു ലോകകപ്പ് അത്ര എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്.’ –സഞ്ജു ഇൻസ്റ്റയിൽ കുറിച്ചത്.
ലോകകപ്പ് കിരീടം കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രവും സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. സുനിൽ വൽസനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു സാംസൺ.
17 വർഷം നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചാണ് ട്വന്റി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റസെടുത്തപ്പോൾ പ്രോട്ടീസ് ചെറുത്തുനിൽപ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു. ഏഴു റൺസിനായിരുന്നു ഇന്ത്യൻ വിജയം. വിരാട് കോഹ്‍ലി കളിയിലെ കേമനായപ്പോൾ ജസ്പ്രീത് ബുംറയായിരുന്നു ടൂർണമെന്റിന്റെ താരം.
ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി വിരാട് കോഹ്‍ലിയാണ് ശരിക്കും കളി നയിച്ചത്. ഒരുവശത്ത് നിരന്തരം വിക്കറ്റുകൾ വീണപ്പോഴും പിടിച്ചുനിന്ന സൂപർ താരം അർധ സെഞ്ച്വറി കടന്ന് 76 റൺസുമായി ക്ലാസ് തെളിയിച്ചപ്പോൾ അക്സർ പട്ടേൽ 47ഉം ശിവം ദുബെ 27ഉം റൺസെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.