സുരേഷ്​ റെയ്​നയും ഹർഭജൻ സിങ്ങും

ഐ.പി.എൽ: റെയ്​നക്ക്​ പിന്നാലെ ഹർഭജനും പിൻമാറി; ചെന്നൈക്ക്​ തിരിച്ചടി

മുംബൈ: ചെന്നൈ സുപ്പർ കിങ്​സിന്​ കനത്ത തിരിച്ചടി നൽകിക്കൊണ്ട്​ സുരേഷ്​ റെയ്​നക്ക്​ പിന്നാലെ വെറ്ററൻ സ്​പിന്നർ ഹർഭജൻ സിങ്ങും ഇന്ത്യൻ പ്രീമിയർ ലീഗിൽ​ (ഐ.പി.എൽ) നിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ്​ ഇക്കുറി അറേബ്യൻ മണ്ണിൽ അരങ്ങേറാൻ പോകുന്ന ക്രിക്കറ്റ്​ മാമാങ്കത്തിൽ നിന്നും പിൻമാറുന്നതെന്ന്​ ഹർഭജൻ ചെന്നൈ മാനേജ്​മെൻറിനെ അറിയിച്ചു.

ടീമിനൊപ്പം യു.എ.ഇയിലേക്ക്​ പറന്ന ശേഷം ആറുദിവസം ക്വാറൻറീനിൽ കഴിഞ്ഞാണ്​​ റെയ്​ന മടങ്ങിയതെങ്കിൽ ഭാജി ഇന്ത്യയിൽ തന്നെയായിരുന്നു തുടർന്നത്​. ചെന്നൈ ടീമിൽ കോവിഡ്​ പോസിറ്റീവ്​ കേസുകൾ റിപോർട്ട്​ ചെയ്​ത സാഹചര്യത്തിലാണ്​ പുതിയ വാർത്തകൾ.

സ്​പിന്നർമാരെ തുണക്കുന്ന യു.എ.ഇയിലെ പിച്ചുകളിൽ ഹർഭജനെപ്പോലൊരു കളിക്കാരൻെറ അഭാവം ചെന്നൈക്ക്​ വലിയ തിരിച്ചടിയാകുമെന്ന്​ വേണം കരുതാൻ.

കോവിഡ്​ സ്​ഥിരീകരിച്ച ​ചെന്നൈ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായതായി ചില ദേശീയ മാധ്യമങ്ങൾ റിപോർട്ട്​ ചെയ്​തു. എന്നാൽ രണ്ട്​ താരങ്ങളെ 14 ദിവസം ക്വാറൻറീനിൽ പാർപ്പിച്ച ശേഷം വീണ്ടും പരിശോധനക്ക്​ വിധേയമാക്കും. മൂന്നാം റൗണ്ട്​ കോവിഡ്​ പരിശോധനയും നെഗറ്റീവായതിൻെറ അടിസ്​ഥാനത്തിൽ ചെന്നൈ ടീം ഇന്ന്​ പരിശീലനം തുടങ്ങുമെന്നാണ്​ റിപോർട്ടുകൾ.

കഴിഞ്ഞ ആഴ്​ചയാണ്​ സി.എസ്​.കെ സ്​ക്വാഡിലെ 13 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതേത്തുടർന്നാണ്​ ടീമിൻെറ പരിശീലനം വൈകിയത്​. ആഗസ്​റ്റ്​ 21നാണ്​ ടീം യു.എ.ഇയിലെത്തിയത്​. ചെ​ന്നൈ ഒഴികെയുള്ള ടീമുകളെല്ലാം ഇതിനോടകം പരിശീലനം തുടങ്ങിക്കഴിഞ്ഞു.

സീസണിൽ ചെന്നൈ സൂപ്പർ കിങ്​സ്​ ജഴ്​സിയിൽ ചിലപ്പോൾ തന്നെ കണ്ടേക്കാമെന്ന സൂചന നൽകി റെയ്​ന രംഗത്തെത്തിയിരുന്നു​. ക്രിക്കറ്റ്​ വെബ്​സൈറ്റായ 'ക്രിക്ക്​ ബസി' ന്​ നൽകിയ അഭിമുഖത്തിലാണ്​ മൗനം വെടിഞ്ഞ്​ താരം അഭിപ്രായം പറഞ്ഞത്​.

വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐ.പി.എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കിയിരുന്നു.ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി പ്രശ്​നങ്ങളുണ്ടെന്ന പ്രചരണം തള്ളിയ താരം 12.5 കോടി രൂപ പ്രതിഫലം ​ആരെങ്കിലും വേണ്ടെന്ന്​ വെക്കുമോയെന്നും ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.