ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റിവെച്ചതിന് ശേഷം തങ്ങളുടെ എല്ലാ ആഭ്യന്തര താരങ്ങളും സുരക്ഷിതമായി നാട്ടിലെത്തിയതായി പഞ്ചാബ് കിങ്സ് അധികൃതർ അറിയിച്ചു. 'പഞ്ചാബ് കിങ്സിെൻറ ടീം അംഗങ്ങൾ നാട്ടിൽ സുരക്ഷിതമായി എത്തി. അതേസമയം, വിദേശ താരങ്ങൾ ഇന്ത്യക്ക് പുറത്ത് ക്വാറൈൻറനിൽ കഴിയുകയാണ്. അതിനുശേഷം അവർ സ്വദേശത്തേക്ക് മടങ്ങും' ^ടീം അധികൃതർ വ്യക്തമാക്കി.
ബി.സി.സി.ഐ, മറ്റ് ഐ.പി.എൽ ഫ്രാഞ്ചൈസികൾ, എയർലൈൻ പങ്കാളി ഗോഅയർ എന്നിവരുടെ സഹകരണത്തിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കോവിഡ് പകർച്ചവ്യാധിക്കെതിരെ പോരാടാൻ മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വ മാനദണ്ഡങ്ങൾ പിന്തുടരുക എന്നിവ ചെയ്യണമെന്നും ടീമിെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
കെ.എൽ. രാഹുലിെൻറ നേതൃത്വത്തിലുള്ള ടീമിൽ മായങ്ക് അഗർവാൾ, അർഷദീപ് സിങ്, ദീപക് ഹൂഡ, മുഹമ്മദ് ഷമി തുടങ്ങിയ ഇന്ത്യ താരങ്ങളും ക്രിസ് ഗെയിൽ, മോയ്സെസ് ഹെൻറിക്സ്, ക്രിസ് ജോർദാൻ, ഡേവിഡ് മലാൻ, നിക്കോളാസ് പുരാൻ തുടങ്ങിയ കളിക്കാരുമാണ് ഉണ്ടായിരുന്നത്. മറ്റു ടീമുകളിലെ ഏതാനും താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മേയ് നാലിന് ഐ.പി.എൽ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.