വെല്ലിങ്ടൺ: വെസ്റ്റിൻഡീസിനെ 157 റൺസിന് തകർത്ത് ആസ്ട്രേലിയ വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. 107 പന്തിൽ 128 റൺസ് അടിച്ചുകൂട്ടിയ അലീസ ഹീലിയാണ് ഓസീസ് ബാറ്റിങ് നിരയിലെ താരമായത്. റേച്ചൽ ഹെയ്നസ് (85), ബെത് മൂണി (43 നോട്ടൗട്ട്), മെഗ് ലാനിങ് (26 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ഓസീസ് 45 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 305 റൺസ് ചേർത്തു. ആഷ്ലി ഗാഡ്നറാണ് (12) പുറത്തായ മറ്റൊരു ഓസീസ് താരം.
ശേഷം ബൗളർമാരുടെ ഊഴമായിരുന്നു. 37 ഓവറിൽ കരീബിയൻ നിരയെ 148 റൺസിന് ചുരുട്ടിക്കെട്ടി. ജെസ് ജൊനാസൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗാഡ്നർ, അലാന കിങ്, ടാഹില മഗ്രാത്ത്, അനബെൽ സതർലൻഡ്, മെഗാൻ ഷുട്ട് എന്നിവർ ഓരോ വിക്കറ്റെടുത്തു. ഓസീസ് നിരയിൽ ബോൾ കൈയ്യിൽ എടുത്തവരിൽ ഡാർസി ബ്രൗണിന് മാത്രമാണ് വിക്കറ്റ് ലഭിക്കാത്തത്. വ്യാഴാഴ്ച ക്രൈസ്റ്റ് ചർച്ചിൽ നടക്കാൻ പോകുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്ച ക്രൈസ്റ്റ്ചർച്ചിൽ വെച്ചാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.