കഴിഞ്ഞ മത്സരത്തില്‍ കളിച്ച നാല് താരങ്ങള്‍ക്ക് ടീം വിശ്രമമനുവദിച്ചാണ് ഇംഗ്ലണ്ട് ടീം രണ്ടാം അംഗത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്സനും ജോഫ്ര ആര്‍ച്ചറും കളിക്കില്ല. ആന്ഡേഴ്സന് വിശ്രമം അനുവദിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കുമൂലമാണ് പുറത്തായത്. പരിശീലനത്തിനിടെ കൈക്കാണ് പരിക്കേറ്റത്.
ഇവരെക്കൂടാതെ ഡോം ബെസ്, ജോസ് ബട്ലര് എന്നിവരും ടീമില്‍ നിന്നും പുറത്തായി. ഇവര്‍ക്കു പകരം മോയിന്‍ അലി, ക്രിസ് വോക്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ ഫോക്സ് എന്നിവര്‍ ടീമിലിടം നേടി.
ജോണി ബെയര്‍സ്റ്റോ രണ്ടാം ടെസ്റ്റില്‍ സ്ഥാനം നേടുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹത്തിന് പകരം യുവതാരം ബെന്‍ ഫോക്സിനാണ് സെലക്ടർമാർ അവസരം നല്‍കിയത്.
പിച്ച് നന്നായി തിരിയുമെന്ന് രഹാനെ
ചെപ്പോക് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിനൊരുക്കിയ പിച്ച് കാര്യമായ മാറ്റമുണ്ടാവുമെന്ന് സൂചിപ്പിച്ച് അജിൻക്യ രഹാനെ. ആദ്യ മത്സരത്തിൽനിന്നും പിച്ച് ആകെ മാറിയിരിക്കുന്നുവെന്നും ആദ്യ ദിനം തൊട്ടുതന്നെ പന്ത് നന്നായി തിരിയുമെന്നും രഹാനെ പറഞ്ഞു.
''പിച്ച് മാറിയിട്ടുണ്ട്. ആദ്യ ദിനം തൊട്ട് പന്ത് നന്നായി തിരിയുമെന്ന് ഉറപ്പാണ്. ആദ്യ സെഷന് ശേഷമേ ഇക്കാര്യം വ്യക്തമായി പറയാനാകൂ. ആദ്യ ടെസ്റ്റിലേറ്റ തോല്‍വി മറന്ന് ഞങ്ങള്‍ നാളെ കളിക്കും. ഫീല്‍ഡിങ്ങില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നത്'' -രഹാനെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.