വിസിയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം വിജയത്തിന് തൊട്ടടുത്തെത്തിയ കേരളത്തെ ആന്ധ്രപ്രദേശ് സമനിലയിൽ കുരുക്കി. രണ്ടാം ഇന്നിങ്സിൽ ആന്ധ്രയെ അതിവേഗം പുറത്താക്കി ഇന്നിങ്സ് ജയം നേടാമെന്ന സന്ദർശകരുടെ മോഹങ്ങളാണ് ആന്ധ്രയുടെ വാലറ്റം തടഞ്ഞത്. 242 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ആതിഥേയർ അവസാന നാൾ കളി തീരുമ്പോൾ ഒമ്പത് വിക്കറ്റിന് 189 റൺസെന്ന നിലയിലായിരുന്നു. സ്കോർ: ആന്ധ്ര 272 & 189/9, കേരളം 514/7 ഡിക്ല.
185ൽ ഒമ്പതാം വിക്കറ്റ് വീണെങ്കിലും ആന്ധ്രയെ ഓൾ ഔട്ടാക്കാൻ കേരള ബൗളർമാർക്കായില്ല. ബേസിൽ തമ്പിയും എൻ.പി. ബേസിലും മൂന്നുവീതം വിക്കറ്റെടുത്തു.
നേരത്തേതന്നെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായ കേരളം എലൈറ്റ് ഗ്രൂപ് ബിയിൽ ഏഴ് മത്സരങ്ങളിൽ 17 പോയന്റോടെ നാലാം സ്ഥാനക്കാരായാണ് മടങ്ങുന്നത്. ഓരോ ജയവും തോൽവിയും അഞ്ച് സമനിലയുമാണ് സമ്പാദ്യം. മുംബൈ (37), ആന്ധ്ര (26), ബംഗാൾ (19) ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.