സിഡ്നി: ഐ.പി.എല്ലിലെ മോശം പ്രകടനത്തിൻെറ പേരിൽ വലിയ പഴി കേട്ടയാളാണ് െഗ്ലൻ മാക്സ്വെൽ. കിങ്സ് ഇലവൻ പഞ്ചാബിനായി സീസണിലുടനീളം കളത്തിലിറങ്ങിയിട്ടും കൊള്ളാവുന്ന ഒരു പ്രകടനം പോലും നടത്താൻ മാക്സ്വെല്ലിനായിരുന്നില്ല. 13 മാച്ചുകളിൽ നിന്നും 108 റൺസ് മാത്രമായിരുന്നു മാക്സ്വെല്ലിൻെറ സമ്പാദ്യം. 10.5 കോടിയുെട വമ്പൻ തുകക്ക് ടീമിലെത്തിയ മാക്സ്വെൽ ടീമിന് വയ്യാവേലിയായി. പഞ്ചാബിൻെറ ന്യൂസിലൻഡ് താരം ജിമ്മി നീഷവും മോശം പ്രകടനമാണ് ഐ.പി.എല്ലിൽ കാഴ്ച വെച്ചിരുന്നത്.
എന്നാൽ ദേശീയ ടീമുകൾക്കായി കളിച്ചുതുടങ്ങിതതോടെ കഥ മാറി. ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ പഞ്ചാബ് നായകൻ കെ.എൽ രാഹുലിനെ വിക്കറ്റിന് പിന്നിൽ സാക്ഷിനിർത്തി െഗ്ലൻ മാക്സ്വെൽ അടിച്ചെടുത്തത് 19 പന്തിൽ 47 റൺസ്!. വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ 24 പന്തിൽ 48 റൺസുമായി ജിമ്മി നീഷവും നിറഞ്ഞാടി.
ഇതിനുപിന്നാലെ ട്രോളുകളും എത്തി. മാക്സ്വെല്ലിൻെറ പ്രകടനം കാണുന്ന കെ.എൽ രാഹുലിൻെറ മുഖഭാവമാണ് കാര്യമായി ട്രോളുകളിൽ നിറഞ്ഞത്. ഇത്തരം ഒരു ട്രോൾ ട്വിറ്ററിൽ ജിമ്മി നീഷം മാക്സ്വെല്ലിൻെറ ശ്രദ്ധയിൽ പെടുത്തി. 'ബാറ്റുചെയ്യുേമ്പാൾ ഞാൻ കെ.എൽ രാഹുലിനോട് മാപ്പുചോദിച്ചെന്നായിരുന്നു ഇതിന് താഴെ മാക്സ്വെൽ കമൻറ് ചെയ്തത്. ഐ.പി.എല്ലിൽ ഒരു സിക്സർ പോലും നേടാൻ കഴിയാത്ത മാക്സ്വെൽ മത്സരത്തിൽ മൂന്ന് സിക്സറുകൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.