മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിന് ഐ.പി.എൽ അരങ്ങേറ്റം. ഓൾറൗണ്ടറായ അർജുൻ, ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് വേണ്ടി പന്തെറിഞ്ഞു. രണ്ട് ഓവർ എറിഞ്ഞ താരം 17 റൺസാണ് വഴങ്ങിയത്.
ഐപിഎൽ 2022 ലേലത്തിലാണ് അർജുനെ ആദ്യമായി മുംബൈ ഇന്ത്യൻസ് വാങ്ങിയത്. 23-കാരനായ താരം ഐപിഎൽ അരങ്ങേറ്റ ക്യാപ്പ് സ്വീകരിച്ച ശേഷം നായകൻ രോഹിത് ശർമ്മയെ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇടംകൈയ്യൻ പേസറായ അർജുന്റെ അരങ്ങേറ്റ മത്സരം കാണാൻ പിതാവ് സചിനും സഹോദരിയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്നം കാരണം രോഹിത് ശർമക്ക് പകരം സൂര്യ കുമാർ യാദവാണ് മുംബൈയെ ഇന്ന് നയിക്കുന്നത്.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ മകനും രഞ്ജി ട്രോഫി താരവുമായ അർജുൻ ടെണ്ടുൽകർക്ക് ഐ.പി.എൽ അരങ്ങേറ്റം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഓപണിങ് ബൗളറായെത്തിയത് 23കാരനായ പേസറാണ്. മത്സരത്തിനു മുമ്പ് നായകൻ രോഹിത് ശർമ അർജുനെ തൊപ്പിയണിയിച്ചു. രണ്ട് ഓവർ പന്തെറിഞ്ഞ അർജുൻ 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 2021ൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായ താരത്തിന് അരങ്ങേറ്റത്തിന് രണ്ടു വർഷം കാത്തിരിക്കേണ്ടിവന്നു. സചിനും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു. ഐ.പി.എൽ കളിച്ച പിതാവും മകനുമെന്ന അപൂർവ റെക്കോഡ് ഇവർ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.