സെഞ്ച്വറി നേടിയ സാ​ക് ക്രോ​ളി

ആ​ഷ​സ്: സാ​ക് ക്രോ​ളിക്ക് സെഞ്ച്വറി; അതിവേഗം ലീഡെടുത്ത് ഇംഗ്ലണ്ട്

മാ​ഞ്ച​സ്റ്റ​ർ: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് പി​ടി​ച്ച് ഇം​ഗ്ല​ണ്ട്. ര​ണ്ടാം ദി​നം കളിനിർത്തുമ്പോൾ ആ​തി​ഥേ​യ​ർ നാ​ലു വി​ക്ക​റ്റി​ന് 384 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ഹാരി ബ്രൂക്ക് (14), ബെൻ സ്റ്റോക്സ് (24) എന്നിവരാണ് ക്രീസിൽ.

എട്ടുവിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിൽ  രണ്ടാം ദിനം കളി ആരംഭിച്ച ഓ​സീ​സി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സ് 317ൽ ​അവസാനിക്കുകയായിരുന്നു. 

വെ​ടി​ക്കെട്ട് സെഞ്ച്വറി നേടിയ ഓ​പ​ണ​ർ സാ​ക് ക്രോ​ളി​യു​ടെ ഇന്നിങ്സാണ് അ​തി​വേ​ഗം ഇം​ഗ്ലീ​ഷു​കാ​രെ ലീ​ഡി​ലേ​ക്കു ന​യി​ച്ച​ത്. ക്രോ​ളി 182 പ​ന്തി​ൽ 189 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. ജോ ​റൂ​ട്ടും (84) മു​ഈ​ൻ അ​ലി​യും (54) അ​ർ​ധ​ശ​ത​ക​ങ്ങ​ളു​മാ​യി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

Tags:    
News Summary - Ashes: Century for Zach Crowley; England quickly took the lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.