ആഷസ്: ജോ റൂട്ടിന് സെഞ്ച്വറി; 393ന് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്

ല​ണ്ട​ൻ: അ​വ​സാ​ന​ത്തെ പ​ര​മ്പ​ര​യി​ലെ വ​ൻ​തോ​ൽ​വി ക​ഴു​കി​ക്ക​ള​യ​​ണ​മെ​ന്ന നി​ശ്ച​യ​ത്തോ​ടെ സ്വ​ന്തം മ​ണ്ണി​ൽ ആ​ഷ​സ് പ​ര​മ്പ​ര ക​ളി​ക്കാ​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഒ​ന്നാം ടെ​സ്റ്റി​ന്റെ ആ​ദ്യ ദി​ന​ത്തി​ൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 393ന് ഡിക്ലയർ ചെയ്തു. സെ​ഞ്ച്വ​റിയു​മാ​യി ജോ ​റൂ​ട്ടാണ് ഇംഗ്ലീഷ് നിരയിൽ തി​ള​ങ്ങി​യത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ കളി അവസാനിക്കുമ്പോൾ നാലോവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റൺസെടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായിരുന്നു ഇംഗ്ലണ്ടി​െന്റ ഡിക്ലയർ തീരുമാനം. ആഷസ് ടെസ്റ്റ് ചരിത്രത്തിൽ ഒന്നാം ഇന്നിങ്സിലെ ഏറ്റവും വേഗമേറിയ ഡിക്ലറേഷനാണ് ഇത്.

സാ​ക് ക്രോ​ളി ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം അ​വ​സ​ര​മാ​ക്കി ജോ ​റൂ​ട്ടും ജോ​ണി ബെ​യ​ർ​സ്റ്റോ​യും ക​രു​ത​ലോ​ടെ ക​ളി​ച്ച​പ്പോ​ൾ സ്കോ​ർ വ​ലി​യ പ​രി​ക്കി​ല്ലാ​തെ 300 ക​ട​ന്നു. ഓ​പ​ണ​ർ ക്രോ​ളി 73 പ​ന്തി​ൽ 61 റ​ൺ​സ​ടി​ച്ച് പി​ടി​ച്ചു​നി​ന്ന​താ​ണ് തു​ട​ക്കം പാ​ളാ​തെ ടീ​മി​നെ കാ​ത്ത​ത്. ടീം ​സ്കോ​ർ 100 ക​ട​ക്കും​മു​മ്പ് ബെ​ൻ ഡ​ക്ക​റ്റി​നെ​യും (12) ഒ​ലി പോ​പി​നെ​യും (31) ന​ഷ്ട​മാ​യ​ത് ആ​ധി​യു​ണ​ർ​ത്തി​യെ​ങ്കി​ലും ജോ ​റൂ​ട്ട് എ​ത്തി​യ​തോ​ടെ ഇം​ഗ്ലീ​ഷ് ബാ​റ്റി​ങ് താ​ളം ക​ണ്ടെ​ത്തി. എ​ന്നാ​ൽ, അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ടീ​മി​ന് ക​രു​ത്തു പ​ക​രേ​ണ്ട ക്യാ​പ്റ്റ​ൻ ബെ​ൻ സ്റ്റോ​ക്സ് ഒ​രു റ​ൺ മാ​ത്ര​മെ​ടു​ത്ത് മ​ട​ങ്ങി​യ​ത് ക​ല്ലു​ക​ടി​യാ​യി. പി​ൻ​നി​ര​യി​ൽ ബെ​യ​ർ​സ്റ്റോ 78 പ​ന്തി​ൽ 78 റ​ൺ​സെ​ടു​ത്തു. ഒ​രു​വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണ​പ്പോ​ഴും പ​ത​ർ​ച്ച​കാ​ട്ടാ​തെ ബാ​റ്റു​വീ​ശി​യ ​റൂ​ട്ട് 145 പ​ന്ത് നേ​രി​ട്ടാ​ണ് സെ​ഞ്ച്വ​റി കു​റി​ച്ച​ത്. ഓ​സീ​സ് നി​ര​യി​ൽ ന​ഥാ​ൻ ലി​യോ​ൺ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ജോ​ഷ് ഹേ​സ​ൽ​വു​ഡ് ര​ണ്ടും സ്കോ​ട്ട് ബോ​ള​ണ്ട്, കാ​മ​റ​ൺ ഗ്രീ​ൻ എ​ന്നി​വ​ർ ഒ​ന്നും വി​ക്ക​റ്റു വീ​ഴ്ത്തി.

Tags:    
News Summary - Ashes: Joe Root's century; Good start for England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.