ഏഷ്യകപ്പ്​: ബംഗ്ലാദേശിനെ രണ്ട്​ വിക്കറ്റിന്​ തോൽപിച്ച്​​ ശ്രീലങ്ക സൂപ്പർ ഫോറിൽ

ദുബൈ: ബംഗ്ലാദേശിനെ രണ്ട്​ വിക്കറ്റിന്​ തോൽപിച്ച്​​ തോൽപിച്ച്​ ശ്രീലങ്ക ഏഷ്യകപ്പിന്‍റെ സൂപ്പർ ഫോറിൽ ഇടംനേടി. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ബാറ്റിങ്​ നിരയുടെ മികച്ച പ്രകടനമാണ് നാല്​ പന്ത്​ ശേഷിക്കെ​​ ശ്രീലങ്കക്ക്​​ വിജയമൊരുക്കിയത്​.

സ്​കോർ: ​ബംഗ്ലാദേശ്​: 183/7. ശ്രീലങ്ക: 184/8. ടോസ്​ നഷ്ടപ്പെട്ട്​ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനായി മെഹ്​ദി ഹസൻ മിറാസ്​ (38), ശാകിബ്​ അൽ ഹസൻ (24), അഫിഫ്​ ഹുസൈൻ (39), മുഹ്​മുദുല്ല (27), മൊസദ്ദക്​ ഹുസൈൻ (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

AsiaCup2022മറുപടി ബാറ്റിങിൽ കുശാൽ മെൻഡിസ്​ (60, ദാസുൻ ശനക (45), നിസങ്ക (20) എന്നിവരാണ്​ ലങ്കക്ക്​ വിജയമൊരുക്കിയത്​.ഇന്ന്​ നടക്കുന്ന നിർണായക മത്സരത്തിൽ പാകിസ്താൻ ഹോങ്​കോങിനെ നേരിടും. ജയിക്കുന്ന ടീം സൂപ്പർ ഫോറിലെത്തും. തോൽക്കുന്ന ടീം പുറത്താവും. 

Tags:    
News Summary - Asia Cup 2022 sri lanka wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.