കറാച്ചി: ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന പാകിസ്താൻ വനിത ക്രിക്കറ്റ് ടീമിന് രണ്ടു പ്രമുഖ താരങ്ങളുടെ സേവനം ലഭിക്കില്ല. 18കാരിയായ ഓൾറൗണ്ടർ ആയിഷ നസീം വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ കൈക്കുഞ്ഞിനെ കൊണ്ടുപോകാൻ കഴിയാത്ത കാരണത്താൽ ഓൾ റൗണ്ടർ ബിസ്മ മഹ്റൂഫും പിന്മാറി.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് കുട്ടികളെ കൊണ്ടുപോകാനാകില്ല എന്ന നിയമം വന്നതാണ് ബിസ്മക്ക് തിരിച്ചടിയായത്. ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി രണ്ടു ദിവസം മുമ്പ് ആയിഷ നസീം പ്രഖ്യാപിച്ചിരുന്നു. മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാണ് ആയിഷ കളംവിട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ.
വിരമിക്കൽ ചൊവ്വാഴ്ച സ്ഥിരീകരിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വിശദീകരിച്ചത്. ബിസ്മയും ആയിഷയും ദേശീയ ടീമിനെ നയിച്ചവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.