സെന്റ് ലൂസിയ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ഇലനുമായാണ് ഇന്നും ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് നിരയിൽ ആഷ്ടൺ ആഗറിനു പകരം മിച്ചൽ സ്റ്റാർക് ഇടം നേടി.
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് റൺറേറ്റിലും ബഹുദൂരം മുന്നിലുള്ള രോഹിത് ശർമയും സംഘവും സെമി ഫൈനൽ ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, അഫ്ഗാനോട് തോറ്റതോടെ ഓസീസിന്റെ കാര്യം പരുങ്ങലിലാണ്. ഇതോടെ മിച്ചൽ മാർഷിനും സംഘത്തിനും ഇന്നത്തെ കളി ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്. ഇന്ത്യക്ക് നാലും ഓസീസിനും അഫ്ഗാനും രണ്ട് വീതവും പോയന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.