ഇന്ത്യക്കെതിരെ സ്വന്തം മണ്ണിൽ നടക്കുന്ന ബോർഡർ ഗവാസ്ക്ർ ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ തെരഞ്ഞെടുത്ത് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച 13 അംഗ ടീമിൽ രണ്ട് പുതുമുഖ താരങ്ങളുമുണ്ട്. നഥാൻ മക്സ്വീനിയും ജോഷ് ഇംഗിലിഷുമാണ് രണ്ട് പുത്തൻ താരങ്ങൾ.
ഉസ്മാൻ ഖവാജക്കൊപ്പം മക്സ്വീനി ആദ്യ മത്സരത്തിൽ ഓപ്പണിങ് റോളിലെത്തുമെന്ന് ചീഫ് സെലക്ടർ ജോർജ് ബെയ്ലി അറിയിച്ചു. മാർക്കസ് ഹാരിസ്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവരെ മറികടന്നാണ് മക്സ്വീനി ഓപ്പണിങ് റോളിലെത്തുന്നത്. ഇന്ത്യ എക്കെതിരെയാണ് മക്സ്വീൻ ആദ്യമായി ഓപ്പണിങ് റോളിലെത്തുന്നത്. മത്സരത്തിൽ 14, 25 എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ ബാറ്റിങ്ങെങ്കിലും ന്യൂ ബോളിൽ അദ്ദേഹം കാഴ്ചവെച്ചമ മികവ് സെലക്ടേഴ്സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. ഷെഫീൽഡ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഈ വർഷം കളിച്ച രണ്ട് ഷെഫീൽഡ് മത്സരത്തിലും സെഞ്ച്വറി തികച്ച ഇംഗിലിഷും പെർത്തിലെ ആദ്യ ടെസ്റ്റിൽ അരങ്ങേറിയേക്കും. ആസ്ട്രേലിയയിൽ സാധാരണ ഒരു ബൗളറെയാണ് ഇന്ത്യ കളിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ ഇംഗിലിഷിന്‍റെ സെലക്ഷൻ അക്ഷരാർത്തത്തിൽ ഞെട്ടിക്കുന്നതായിരുന്നു. പരിക്ക് മൂലം സ്റ്റാർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ടീമിന് പുറത്താണ്. അടുത്ത ആറ് മാസത്തേക്ക് താരത്തിന് കളിക്കാൻ സാധിച്ചേൽക്കില്ല.
ആദ്യ ടെസ്റ്റിനുള്ള 13 അംഗ ആസ്ട്രേലിയൻ ടീം- പാറ്റ് കമ്മിൻസ് (ക്യപ്റ്റൻ),സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗിലിഷ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, നഥാൻ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.