സിഡ്നി: കളിയും മാനവും കൈവിട്ട് സ്വന്തം നാട്ടിൽ കടുത്ത വിമർശനമേറ്റുവാങ്ങിയ ടീം ആസ്ട്രേലിയയും ക്യാപ്റ്റനും ഒടുവിൽ 'നന്നാകാൻ' തീരുമാനമെടുത്തു. മൂന്നാം ടെസ്റ്റിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യക്ക് കരുത്തായി മാറിയ അശ്വിനെ സ്ലജിങ്ങിന് ഇരയാക്കിയ സംഭവത്തിലാണ് ഓസീസ് ക്യാപ്റ്റൻ ടിം പെയ്െൻറ മാപ്പപേക്ഷ.
തെൻറ നായകത്വം ശരിയായില്ലെന്നും ശരിക്കും 'വിഡ്ഢി'യെ പോലെയായിരുന്നു പെരുമാറ്റമെന്നും അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് അശ്വിൻ നടത്തിയ ചെറുത്തുനിൽപായിരുന്നു ശരിക്കും ഇന്ത്യക്ക് ജയത്തോളം പോന്ന സമനില സമ്മാനിച്ചത്. 407 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ജയിക്കുമെന്ന് വരെ തോന്നിച്ചു. ഇരുവരും തമ്മിലെ കൂട്ടുകെട്ടിൽ കലി പൂണ്ടായിരുന്നു ടിം പെയിെൻറ വാഗ്യുദ്ധം.
കളിക്കുടൻ അശ്വിനുമായി സംസാരിച്ചെന്നും താൻ വിഡ്ഢിയായില്ലേ എന്ന് ചോദിച്ചതായും ടിം പെയിൻ പറഞ്ഞു. മത്സരത്തെ കുറിച്ച് പറയാൻ മാധ്യമങ്ങളെ വിളിച്ചുചേർത്തായിരുന്നു പെയിെൻറ കുറ്റസമ്മതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.