സിഡ്നി: മൂന്നാം ടെസ്റ്റിനിടെ ആസ്ട്രേലിയൻ കാണികൾ വംശീയ അധിക്ഷേപം നടത്തിയെന്ന് വീണ്ടും പരാതി. തനിക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയതായി ഇന്ത്യൻ പേസർ സിറാജ് ക്യാപ്റ്റൻ അജിൻക്യ രഹാനെയോട് പരാതിപ്പെട്ടതിനെത്തുടർന്ന് മത്സരം ഏതാനും മിനുറ്റ് നേരത്തേക്ക് തടസ്സപ്പെട്ടു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വംശീയ അധിക്ഷേപം നടത്തിയ ആറംഘസംഘത്തെ ഗ്രൗണ്ടിന് പുറത്താക്കി.
അമ്പയർമാർ ബൗണ്ടറി ലൈനിനരികിലെത്തി സുരക്ഷ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പുറത്തായത്. മദ്യപിച്ചെത്തിയവരാണ് അധിക്ഷേപപരാമർശങ്ങൾക്ക് പിന്നിലെന്നാണ് വിവരം. സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ ഇന്നലെയും സമാനരീതിയിൽ അധിക്ഷേപങ്ങൾ നടന്നിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
വംശീയ അധിക്ഷേപം നടത്തുന്നത് ആരായാലും എടുത്ത് ഗ്രൗണ്ടിന് പുറത്തിടണമെന്ന് മുൻ ആസ്ട്രേലിയൻ താരവും കമേന്ററ്ററുമായ ൈമെക് ഹസി പ്രതികരിച്ചു. ഇന്നലെ ഇന്ത്യൻ ടീം ഔദ്യോഗികമായിത്തന്നെ മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകിയിരുന്നു. ആസ്ട്രേലിയൻ ക്രിക്കറ്റ്ബോർഡ് വിഷയത്തിൽ ഇടപെേട്ടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.