റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വിജയ റൺ കുറിച്ച് ലഖ്നോ താരം ആവേശ് ഖാൻ തലയിലെ ഹെൽമറ്റ് ഊരി നിലത്തെറിഞ്ഞത് വാർത്തയായിരുന്നു. പരസ്യ ശാസനയും താരം ഏറ്റുവാങ്ങി. സഹതാരത്തിനൊപ്പം വിജയം ആഘോഷിക്കാനൊരുങ്ങുംമുമ്പായിരുന്നു ആവേശ് ഖാന്റെ ആവേശപ്രകടനം. എന്നാൽ, ഹെൽമറ്റ് ഊരുന്നത് മൈതാനത്ത് മാത്രമല്ല, നിരത്തിലും അപകടകരമാണെന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ഒഡിഷ ഗതാഗത വകുപ്പ്.
ആവേശ് ഖാൻ ഊരിയെറിയുന്ന രംഗങ്ങൾ പങ്കുവെച്ചാണ് ഹെൽമറ്റ് അണിയുന്നതിന്റെ പ്രാധാന്യം അറിയിച്ചുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. ‘‘ഐ.പി.എൽ നൽകുന്ന റോഡ് സുരക്ഷ പാഠങ്ങൾ. ക്രിക്കറ്റിലും ഇരുചക്രവാഹന യാത്രയിലും ഹെൽമറ്റ് സുരക്ഷക്കുള്ളതാണ്. അതിനെ ആദരിക്കണം. അല്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും’’- എന്നാണ് ഫേസ്ബുക്കിൽ നൽകിയ വിഡിയോക്കൊപ്പം നൽകിയ വാചകകങ്ങൾ. വിഡിയോ വൈറലാണ്.
അവസാന പന്തു വരെ നീണ്ട കളിയിൽ 11ാമനായി ഇറങ്ങിയ ആവേശ് ഖാൻ വിജയ റൺ ഓടിയെടുത്ത ഉടനായിരുന്നു ഹെൽമറ്റ് എറിഞ്ഞത്. മാച്ച് റഫറി സംഭവത്തിൽ താരത്തെ ശാസിച്ചു. കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിക്ക് 12 ലക്ഷം രൂപ പിഴയും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.