കറാച്ചി: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വമ്പൻ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്താൻ പൊരുതുന്നു. 506 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ നാലാംദിനം കളി നിർത്തുമ്പോൾ രണ്ടിന് 192 എന്നനിലയിലാണ്.
അവസാനദിനമായ ബുധനഴ്ച എട്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ 314 റൺസ് കൂടി വേണം. സെഞ്ച്വറി നേടിയ നായകൻ ബാബർ അഅ്സമും (102) അബ്ദുല്ല ശഫീഖും (71) അഭേദ്യമായ മൂന്നാം വിക്കറ്റിന് ചേർത്ത 171 റൺസാണ് പാകിസ്താന് കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.