ട്വന്റി 20യിൽ പുതിയ റെക്കോഡ് സ്വന്തമാക്കി ബാബർ അസം

ട്വന്റി 20യിൽ പുതിയ റെക്കോഡ് സ്വന്തമാക്കി ബാബർ അസം. ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നായകനെന്ന നേട്ടമാണ് പാകിസ്താൻകാരൻ സ്വന്തമാക്കിയത്. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ചതോടെയാണ് ബാബർ അസമിന്റെ നേട്ടം. 45 വിജയമാണ് അദ്ദേഹത്തിന്റെ നായകത്വത്തിൽ പാകിസ്താൻ നേടിയത്.

ഇംഗ്ലണ്ടിന്റെ ഓയിൻ മോർഗന്റെയും യുഗാണ്ടയുടെ ബ്രയൻ മസാബയുടെയും പേരിലുള്ള 44 വിജയമെന്ന റെക്കോഡാണ് മറികടന്നത്. എം.എസ് ധോണിയുടെയും രോഹിത് ശർമയുടെയും കീഴിൽ ഇന്ത്യയും അസ്ഗർ അഫ്ഗാന്റെ കീഴിൽ അഫ്ഗാനിസ്ഥാനും 42 വിജയങ്ങൾ വീതം നേടിയിരുന്നു. 78 മത്സരങ്ങളിൽനിന്നാണ് ബാബറിന് കീഴിൽ പാകിസ്താൻ 45 വിജയം സ്വന്തമാക്കിയത്. ധോണിക്ക് കീഴിൽ ഇന്ത്യ 72 മത്സരങ്ങളിലും രോഹിതിന് കീഴിൽ 54 മത്സരങ്ങളിലുമാണ് ഇന്ത്യ ഇറങ്ങിയത്.

ആദ്യ ട്വന്റി 20യിൽ അയർലൻഡിനോട് അഞ്ച് വിക്കറ്റിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ പാകിസ്താൻ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് പാക് ബൗളർമാരെ ധീരമായി നേരിട്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ, ഫഖർ സമാന്റെയും (40 പന്തിൽ 78) മുഹമ്മദ് റിസ്‍വാന്റെയും (46 പന്തിൽ പുറത്താകാതെ 75) അസം ഖാന്റെയും (10 പന്തിൽ പുറത്താകാതെ 30) ബാറ്റിങ് മികവിൽ പാകിസ്താൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16.5 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ബാബർ അസം നാല് പന്ത് നേരിട്ട് പൂജ്യനായി മടങ്ങി.

Tags:    
News Summary - Babar Azam owns a new record in Twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.