ട്വന്റി 20യിൽ അതിവേഗം 10,000 റൺസ്; ഗെയിലിനെ മറികടന്ന് ബാബർ അസം ഒന്നാമത്

ലാഹോർ: ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗത്തിൽ 10,000 റൺസ് തികക്കുന്ന താരമായി പാകിസ്താൻ ബാറ്റർ ബാബർ അസം. 271 ാം ഇന്നിങ്സിലാണ് ബാബർ 10,000ത്തിലെത്തിയത്.

ഇന്ന് ലാഹോറിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കാറാച്ചി കിങ്സിനെതിരെ പെഷവാർ സാൽമിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 72 റൺസ് നേടി ബാബർ ടോപ് സ്കോററായെങ്കിലും കിങ്സിനോട് എഴു വിക്കറ്റിന് പരാജയപ്പെട്ടു.

ട്വന്റി 20 ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടിയ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് ബാബർ അസം മറികടന്നത്. 285 ഇന്നിങ്സുകളിലായിരുന്നു ഗെയിലിന്റെ നേട്ടം. 299 ഇന്നിങ്സുകളിൽ നിന്ന് 10,000 റൺസ് നേടിയ വിരാട് കോഹ്ലിയും 303 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ആസ്ട്രേലിയയുടെ ഡേവിഡ് വാർണറുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.  

Tags:    
News Summary - Babar Azam pips Chris Gayle to become fastest batter to score 10,000 T20 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.