ഏകദിനത്തിൽ അതിവേഗം 1000 റൺസ്; വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് ബാബർ അസം

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ക്യാപ്റ്റനെന്ന നിലയിൽ അതിവേഗത്തിൽ 1000 റൺസെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. വെസ്റ്റ്ഇൻഡീസിനെതിരായി ബുധനാഴ്ച നടന്ന ഏകദിന മത്സരത്തിലാണ് കോഹ്ലിയുടെ റെക്കോർഡ് ബാബർ അസം മറികടന്നത്.

2017 ജനുവരിയിൽ 17 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്ലി 1000 റൺസ് സ്വന്തമാക്കിയത്. ബുധനാഴ്ചത്തെ മത്സരത്തിൽ 98 റൺസെടുത്താൽ ബാബർ അസത്തിന് കോഹ്ലിയുടെ റെക്കോർഡ് മറികടക്കാൻ സാധിക്കുമായിരുന്നു. 13 ഇന്നിങ്സുകളിൽ നിന്നാണ് പാക് ക്യാപ്റ്റൻ കോഹ്ലിയുടെ റെക്കോർഡ് മറികടന്നത്.

27കാരനായ ബാബർ അസം 91.36 ശരാശരിയിൽ 1005 റൺസാണ് അടിച്ചുകൂട്ടിയത്. 103.71 ആണ് സ്ട്രൈക്ക് റൈറ്റ്. ആറ് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളും 1000 റൺസ് തികക്കുന്നതിനിടെ ബാബർ അസം നേടി.

Tags:    
News Summary - Babar Azam storms past Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.