ദുബൈ: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലിയുടെ ഒന്നാംസ്ഥാനം ഇളകി. പാകിസ്താൻ ബാറ്റ്സ്മാൻ ബാബർ അസമാണ് കോഹ്ലിയെ വെട്ടി ഒന്നാമതെത്തിയത്. 1258 ദിവസത്തിന് ശേഷമാണ് കോഹ്ലി ഒന്നാം റാങ്കിൽ നിന്നും താഴെ വീഴുന്നത്. 2017 ഒക്ടോബറിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷം കോഹ്ലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു.
ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കാര്യമായി ശോഭിക്കാൻ കഴിയാതെ പോയതാണ് കോഹ്ലിക്ക് വിനയായത്. ഇംഗ്ലണ്ടുമായുള്ള മൂന്ന് ഏകദിനത്തിൽ നിന്നും കോഹ്ലി 129 റൺസാണ് നേടിയതെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നുമത്സര പരമ്പരയിൽ 76 റൺസ് ശരാശരിയിൽ 228 റൺസാണ് ബാബർ കുറിച്ചത്.
നിലവിൽ ബാബറിന് 865 റേറ്റിങ് പോയന്‍റുള്ളപ്പോൾ കോഹ്ലിക്ക് 857 പോയന്‍റാണുള്ളത്. 825പോയന്‍റുള്ള രോഹിത് ശർമ മൂന്നാമതും 801 പോയന്‍റുള്ള റോസ് ടെയ്ലർ നാലാമതുമാണ്. ടെസ്റ്റിലും ട്വന്‍റി 20യിലും കോഹ്ലി നിലവിൽ അഞ്ചാംസ്ഥാനത്താണ്. ടെസ്റ്റിൽ കെയ്ൻ വില്യംസണും ട്വന്‍റി 20യിൽ ഡേവിഡ് മലാനുമാണ് ഒന്നാമത്. ട്വന്‍റി 20യിൽ ബാബർ മൂന്നാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.