ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന്റെ കാർ തടഞ്ഞുനിർത്തി എക്‌സൈസ് ആൻഡ് ടാക്സേഷൻ വകുപ്പിന്റെ പരിശോധന. നിയമലംഘനമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലാഹോറിലെ ലിബർട്ടി ചൗക്കിലൂടെ തന്റെ ഔഡി കാറിൽ പോകുകയായിരുന്നു 28കാരൻ. വാഹനം പരിശോധിച്ച സംഘം രജിസ്‌ട്രേഷൻ, നികുതി അടച്ച രേഖകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും എല്ലാം കൃത്യമാണെന്നും വ്യക്തമായി.
അതേസമയം, കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ചെറിയ അക്കങ്ങളിലാണ് നമ്പർ എഴുതിയിരുന്നത്. ബാബർ പരിശോധനയുമായി പൂർണമായി സഹകരിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു. ഒടുവിൽ താരത്തിനൊപ്പം സെൽഫിയെടുത്താണ് എക്‌സൈസ് സംഘം മടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സംഭവമറിഞ്ഞ് ആരാധകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.