മൈതാനത്ത് മാത്രമല്ല, ബാബർ അസമിന്‍റെ കവർ ഡ്രൈവ് ഫിസിക്സ് പാഠപുസ്തകത്തിലും; വൈറലായി ചോദ്യം

ന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിൽ ഒരാളാണ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം എന്ന കാര്യത്തിൽ സംശയമില്ല. ലോകമെമ്പാടും ആരാധകരുള്ള താരം ബാറ്റിങ് വിസ്മയം തീർത്ത എത്രയോ ഇന്നിങ്സുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനും ബാബർ അസമാണ്.

ബാബർ അസമിന്‍റെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നാണ് കവർ ഡ്രൈവുകൾ. ഐ.സി.സി ഒരിക്കൽ മികച്ച കവർ ഡ്രൈവുകൾ ആരുടേതാണെന്ന സർവേ നടത്തിയപ്പോൾ ആരാധകർ തെരഞ്ഞെടുത്തത് പാക് ക്യാപ്റ്റന്‍റെ ഷോട്ടുകളായിരുന്നു. രണ്ടാമതായി വിരാട് കോഹ്ലിയുടെയും.

ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ മാത്രമല്ല, സ്കൂൾ പാഠപുസ്തകത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് ബാബർ അസമിന്‍റെ കവർ ഡ്രൈവുകളുടെ പെരുമ. പാകിസ്താനിലെ ഒമ്പതാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ കവർ ഡ്രൈവ് ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.




ഗതികോർജ്ജത്തെ കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്താണ് ബാബർ അസമിന്‍റെ കവർ ഡ്രൈവും ഇടംപിടിച്ചത്. ചോദ്യം ഇങ്ങനെ: 'ബാബർ അസം തന്റെ ബാറ്റിൽ നിന്ന് പന്തിന് 150 ജൂൾ ഗതികോർജ്ജം നൽകി ഒരു കവർ ഡ്രൈവ് അടിച്ചു. ചോദ്യം A) പന്തിന്റെ പിണ്ഡം 120 ഗ്രാം ആണെങ്കിൽ ഏത് വേഗതയിലാണ് പന്ത് അതിർത്തി കടക്കുക? ചോദ്യം B) 450 ഗ്രാം പിണ്ഡമുള്ള ഒരു ഫുട്‌ബാളിനെ ഈ വേഗതയിൽ ചലിപ്പിക്കുന്നതിന് ഫുട്‌ബാൾ കളിക്കാരൻ എത്ര ഗതികോർജ്ജം നൽകണം?


വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ സരസമാക്കുന്നതിനായാണ് ഇത്തരമൊരു ചോദ്യം ഉൾപ്പെടുത്തിയത്.

അതേസമയം, ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ നിറംമങ്ങിയ പ്രകടനമാണ് പാക് ക്യാപ്റ്റൻ കാഴ്ചവെച്ചത്. ആറ് ഇന്നിങ്‌സില്‍ നിന്ന് ബാബര്‍ നേടിയത് 68 റണ്‍സ് മാത്രമാണ്. പാകിസ്താനെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നേടിയപ്പോൾ ഏറെ പഴികേട്ടതും ബാബർ തന്നെ.

Tags:    
News Summary - Babar Azam’s Cover Drive Question in Pakistan’s Physics Book Goes VIRAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.