സിഡ്നി: ഗാർഹിക പീഡനക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്റർ കോടതിയിൽ കുഴഞ്ഞുവീണു. പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത 54കാരനെതിരെ ശാരീരികമായി ഉപദ്രവിക്കൽ, പിറകെ നടന്ന് ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ 19 ഗാർഹിക പീഡന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ, സ്ലേറ്റർ കുറ്റങ്ങളെല്ലാം നിഷേധിച്ചു. കേസ് മേയ് 31ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്.
1993നും 2001നും ഇടയിൽ 74 ടെസ്റ്റിലും 42 ഏകദിനങ്ങളിലും ആസ്ട്രേലിയക്കായി സ്ലേറ്റർ കളത്തിലിറങ്ങിയിട്ടുണ്ട്. ടെസ്റ്റിൽ 14 സെഞ്ച്വറിയടക്കം 5312 റൺസും ഏകദിനത്തിൽ 987 റൺസുമാണ് സമ്പാദ്യം. വിരമിച്ച ശേഷം കമന്റേറ്ററായും തിളങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.