ന്യൂഡൽഹി: ഈവർഷം മാർച്ച് നാലു മുതൽ ഏപ്രിൽ മൂന്നു വരെ ന്യൂസിലൻഡിൽ നടക്കുന്ന വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ബാറ്റർമാരായ ജമീമ റോഡ്രിഗ്വസിനും പൂനം റാവുത്തിനും പേസ് ബൗളർ ശിഖ പാണ്ഡെക്കും ഇടമില്ല. അതേസമയം, പുതുമുഖ ബാറ്റർ യസ്തിക ഭാട്ടിയ, പേസർമാരായ മേഘ്ന സിങ്, രേണുക സിങ് ഠാകൂർ എന്നിവർ ടീമിൽ ഇടംപിടിച്ചു.
മിതാലി രാജാണ് നായിക. ഹർമൻപ്രീത് കൗർ ഉപനായികയും. ടീം: മിതാലി രാജ് (ക്യാപ്റ്റൻ), ഹർമൻപ്രീത് കൗർ (വൈസ് ക്യാപ്റ്റൻ), സ്മൃതി മന്ദന, ശഫാലി വർമ, യസ്തിക ഭാട്ടിയ, ദീപ്തി ശർമ, റിച്ച ഘോഷ്, സ്നേഹ് റാണ, ജൂലാൻ ഗോസ്വാമി, പൂജ സവ്ത്രാകർ, മേഘ്ന സിങ്, രേണുക സിങ് ഠാകൂർ, താനിയ ഭാട്ടിയ, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്. സ്റ്റാൻഡ് ബൈ: സബ്ബിനേനി മേഘന, എക്ത ബിഷ്ത്, സിംറാൻ ദിൽ ബഹാദൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.