ബാറ്റിങ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം മുതലായിരിക്കും ദ്രാവിഡ് കോച്ചിന്‍റെ കുപ്പായമണിഞ്ഞുതുടങ്ങുക. ഇന്ത്യയുടെ വന്മതിലെത്തുന്നത് രവി ശാസ്ത്രിയുടെ പകരക്കാരനായാണ്.
മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ബി.സി.സി.ഐ ക്ഷണിച്ചപ്പോൾ ദ്രാവിഡ് മാത്രമായിരുന്നു അപേക്ഷ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ നിയമനം ഏകദേശം ഉറപ്പായിരുന്നു.
ദുബായിൽ ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നതിനിടെയ ബിസിസിഐ പ്രസിഡൻറ് സൌരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ദ്രാവിഡ് പരിശീലകനാവാൻ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്കൻ പര്യടനവും ഒരുമിച്ച് നടന്ന സമയത്ത് ദ്രാവിഡ് കോച്ചിൻെറ ജോലി ഏറ്റെടുത്തിരുന്നു. ശിഖർ ധവാൻെറ നേതൃത്വത്തിലുള്ള ടീം ലങ്കയിൽ പര്യടനം നടത്തിയപ്പോൾ ദ്രാവിഡായിരുന്നു പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.