ട്രെയ്ൽബ്ലെയ്സെർസിന്റെ ജുലൻ ഗോസ്വാമിയും സ്മൃതി മന്ദാനയും വനിത ടി20 ചലഞ്ചർ ട്രോഫിയുമായി (ഫയൽ)

വനിത ഐ.പി.എൽ അടുത്ത വർഷം; നിലവിലെ ഫ്രാഞ്ചൈസികൾക്ക് മുൻഗണന

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിത എഡിഷന് അടുത്ത വർഷം തുടക്കമിടാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). വനിത ഐ.പി.എല്ലിന് ജനറൽ ബോഡി അംഗീകാരം നൽകിയതായി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചു.

ആറു ടീമുകളെ വെച്ചാകും ടൂർണമെന്റ് നടത്തുക. മൂന്ന് ടീമുകളെ വെച്ച് വനിതകളുടെ ടി20 ചലഞ്ച് ഇക്കുറി നടത്തും. ഐ.പി.എൽ പ്ലേഓഫ് മത്സരങ്ങളുടെ കൂടെ പൂനെയിൽ വെച്ചാണ് കളികൾ നടത്തുക. നാല് മത്സരങ്ങൾ ഉണ്ടാകുമെന്നും ഐ.പി.എൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.

പുരുഷ ഐ.പി.എല്ലിലെ 10 ഫ്രാഞ്ചൈസിക​ൾക്ക് ടീമുകളെ സ്വന്തമാക്കുന്ന കാര്യത്തിൽ പരിഗണന ലഭിച്ചേക്കും. നിലവിൽ നാല് ഫ്രാഞ്ചൈസികൾ വനിത ഐ.പി.എല്ലിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നതായാണ് അറിവ്.

2018ലാണ് ആദ്യമായി ഐ.പി.എൽ വനിതകളുടെ ടി20 ചലഞ്ച് സംഘടിപ്പിച്ചത്. മൂന്ന് സീസണിൽ മത്സരങ്ങൾ നടത്തി. ട്രെയ്ൽബ്ലെയ്സെർസ്, സൂപ്പർനോവാസ്, വെലോസിറ്റി എന്നീ ടീമുകളാണ് ടി20 ചലഞ്ചറിൽ മാറ്റുരക്കുന്നത്. 2018ലും 2019ലും സൂപ്പർനോവാസാണ് കപ്പടിച്ചത്. 2020ൽ ട്രെയ്ൽബ്ലെയ്സെർസ് ജേതാക്കളായി. കോവിഡ് വ്യാപനം മൂലം 2021ൽ ടൂർണമെന്റ് നടത്തിയില്ല.

Tags:    
News Summary - BCCI plans to start women's IPL by 2023; current franchises to get preference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.