ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ സെമിഫൈനലിൽ തോറ്റതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി പിരിച്ചുവിട്ട് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). ചെയർമാൻ ചേതൻ ശർമ, അംഗങ്ങളായ ഹർവിന്ദർ സിങ്, സുനിൽ ജോഷി, ദേബാശിഷ് മൊഹന്തി എന്നിവരെയാണ് പിരിച്ചുവിട്ടത്.
2021ലെ ട്വന്റി20 ലോകകപ്പിൽ നോക്കൗട്ട് ഘട്ടത്തിൽ പുറത്തായതും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റതും പുറത്താകലിന് കാരണമായി. 2020ലും 21ലുമാണ് സെലക്ടർമാരെ നിയമിച്ചത്.
നാല് വർഷമാണ് സെലക്ടർമാരുടെ കാലാവധി. വടക്കൻ മേഖലയിൽ നിന്ന് അബി കുരുവിളയുടെ കാലാവധി കഴിഞ്ഞപ്പോൾ പുതിയ സെലക്ടറെ നിയമിച്ചിരുന്നില്ല. പുതിയ സെലക്ടർമാരെ തെരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നവംബർ 28 ആണ് അവസാന തിയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.